നല്ല സ്വാദുള്ള ഉണ്ണിയപ്പം ചക്കപ്പഴം ചേർത്തു വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
1 ചക്കപ്പഴം അരച്ചത് – 1 കപ്പ്
2 പച്ചരി – 1 കപ്പ്
3 ശർക്കര പൊടിച്ചത് – 1 കപ്പ്
4 തേങ്ങ ചിരകിയത് – 1/4 കപ്പ്
5ഏലക്കായ – 4
6 വെള്ളം – 2-3 ടേബിൾ സ്പൂൺ
7 എള്ള് – 1/4 ടീ സ്പൂൺ
8 ചുക്കുപൊടി – 1/4 ടീ സ്പൂൺ
9 ഗോതമ്പുപൊടി – 2 ടേബിൾ സ്പൂൺ
10നെയ്യ് അല്ലെങ്കിൽ എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരി കഴുകി 2 മണിക്കൂർ കുതിർത്തു വയ്ക്കുക.
ശേഷം ചക്ക പൾപ്പും 2 ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് അരച്ചെടുക്കുക.
അരഞ്ഞ ശേഷം ശർക്കര, തേങ്ങ, ഗോതമ്പുപൊടി എന്നിവ ചേർത്ത് അരച്ചെടുക്കുക.
എള്ളും ചുക്കുപൊടിയും ചേർത്ത് ഇളക്കി ഉണ്ണിയപ്പ ചട്ടിയിൽ നെയ്യ് അല്ലെങ്കിൽ എണ്ണ ഒഴിച്ച്
ചെറുതീയിൽ ചുട്ടെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക