കമല്ഹാസൻ നായകനായ പുതിയ ചിത്രം ‘വിക്രം’ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ തന്നെ ചിത്രമായ ‘കൈതി’യിലെ കഥാപാത്രങ്ങള്‍ ‘വിക്രമി’ലുമുണ്ട്.
അത്തരമൊരു കഥാപാത്രം എങ്ങനെ വിക്രമില്‍ എത്തിയെന്ന് സംശയമുന്നയിച്ചിരിക്കുകയാണ് ആരാധകര്‍. ‘അൻപ്’ എന്ന കഥാപാത്രത്തെ കുറിച്ചുള്ള സംശയത്തിന് ലോകേഷ് കനകരാജ് മറുപടിയും നല്കി.
അര്ജുൻ ദാസിന്റെ കഥാപാത്രം കൈതിയില്‍ മരിച്ചതല്ലേ, പിന്നെ എങ്ങനെ ‘വിക്ര’മില്‍ വന്നു എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
കൈതിയില്‍ ‘അൻപിന്റെ’ താടിയെല്ല് മാത്രമാണ് ‘നെപ്പോളിയൻ’ തകര്ക്കുന്ത്. ‘വിക്രമി’ല്‍ ആ സ്റ്റിച്ച് പാടുകള്‍ കാണാം. കൂടുതലായി ‘കൈതി 2’വില്‍ വെളിപ്പെടുത്താം എന്നായിരുന്നു ലോകേഷ് കനകരാജിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക