ആലപ്പുഴ; പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിൽ ഹൗസ്ബോട്ട് മുങ്ങി. സഹായിക്കാനെത്തിയ ആളെ കാണാതായി. കാണാതായ ആൾക്കു വേണ്ടി ആലപ്പുഴ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുന്നു.
കൈനകരി സ്വദേശിയെയാണ് കാണാതായതെന്നു സംശയിക്കുന്നു. ശനിയാഴ്ച പുലർച്ചെ 4.30നാണ് സംഭവം. നിർത്തിയിട്ടിരുന്ന ഹൗസ്ബോട്ടാണ് മുങ്ങിയത്.
സംഭവസമയത്ത് തമിഴ്നാട് സ്വദേശികളായ മൂന്നു വിനോദസഞ്ചാരികൾ ഉള്ളിലുണ്ടായിരുന്നു. വെള്ളം കയറി തുടങ്ങിയപ്പോൾ ഇവർ മൂന്നു പേരും പുറത്തിറങ്ങി. ഇവരുടെ ബാഗുകൾ എടുക്കാൻ സഹായിക്കവെയാണ് പ്രദേശവാസിയെ കാണാതായത്.
ഒരു തവണ ബാഗ് എടുത്തു നൽകിയതിനു ശേഷം രണ്ടാം തവണ ബോട്ടിൽ കയറിയപ്പോഴാണ് ആളെ കാണാതായതെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക