ആലപ്പുഴ: പൂങ്കാവിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് പുതുപ്പറമ്പിൽ ക്രിസ്റ്റി വർഗീസ് (38) ആണു മരിച്ചത്.
വീടിന്റെ അടുക്കളയിലാണു മൃതദേഹം രാവിലെ കണ്ടെത്തിയത്. തലയ്ക്കു പിന്നിൽ മുറിവുകളുണ്ട്. മൃതദേഹത്തിനു സമീപം രക്തം തളം കെട്ടിക്കിടക്കുന്നതായും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക