കുന്നംകുളത്തെ മൂന്നു വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം. അരിമാര്ക്കറ്റിനുള്ളിലെ രണ്ട് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നായി പതിമൂന്നായിരം രൂപയാണ് കവര്‍ന്നത്.
ഒരു കടയില്‍ നിന്ന് ഒരു ജോഡി വസ്ത്രം മാത്രമാണ് കവര്‍ന്നത്. ഇവിടെ നിന്നും പണം കിട്ടാത്തതിന്റെ അരിശത്തില്‍ മോഷ്ടാവ് പുറത്ത് ഒരു കുറിപ്പും എഴുതിവച്ചാണ് മടങ്ങിയത്
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കുന്നംകുളം അരിമാര്ക്കറ്റിനുള്ളിലെ ബൈജു ആര്‍ക്കേഡ് ഷോപ്പിംഗ് കോംപ്ലക്സില്‍ മോഷണം നടന്നത്. രണ്ട് കടകളില്‍നിന്നായി പതിമൂന്നായിരം രൂപ കവര്‍ന്നു.
ഏറ്റവുമൊടുവില്‍ കേച്ചേരി സ്വദേശിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കയറിയ കള്ളന് മൊത്തം തപ്പി. എന്നാല്‍ ഒരു രൂപ പോലും കിട്ടിയില്ല. ചില്ലുതകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഒന്നുംകിട്ടാത്തതിന്റെ അരിശത്തില്‍ ഗ്ലാസ് ഡോറിന്റെ അവശിഷ്ടത്തില്‍ ഇങ്ങനെയൊരു കുറിപ്പെഴുതി.
പൈസയില്ലെങ്കില്‍ എന്തിനാടാ ഗ്ലാസ് ഡോര്‍ പൂട്ടിയത്. വെറുതെ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു…ഏതായാലും മോഷ്ടാവിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക