എറണാകുളത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ രണ്ട് ട്രാൻസ്ജെൻഡേഴ്സ് അറസ്റ്റിൽ. യുവമോർച്ചാ പ്രവർത്തകയായ അവന്തിക സുരേഷും മറ്റൊരു ട്രാൻസ് വുമൺസുമാണ് അറസ്റ്റിലായത്.
ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.
കരിങ്കൊടി കാണിക്കാനെത്തിയ ആറ് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്.
എറണാകുളം പുത്തൻപാലത്ത് കരിങ്കൊടി കാണിക്കാൻ എത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമൊരുക്കി പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക