ഐപിഎൽ ക്രിക്കറ്റ് സംപ്രേഷണാവകാശം വിറ്റത് റെക്കോർഡ് തുകയ്ക്ക്. അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശമാണ് വിറ്റത്. ഇന്ത്യയിലെ സംപ്രേഷണാവകാശം മാത്രം ബിസിസിഐ വിറ്റത് 44.075 കോടി രൂപയ്ക്കാണ്.
അതേസമയം, ഇന്ത്യയ്ക്ക് പുറത്തുള്ള സംപ്രേഷണാവകാശത്തിനുള്ള ഇ- ലേലം ഇന്നും തുടരുന്നുണ്ട്.
A8L സെഡാന്റെ പുതുക്കിയ പതിപ്പ് ജൂലൈ 12 ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഔഡി ഇന്ത്യ
ഐപിഎൽ ടിവി സംപ്രേഷണം ചെയ്യുന്നതിനായി ഡിസ്നി ഹോട്സ്റ്റാറും (സ്റ്റാർ സ്പോർട്സ്) ഡിജിറ്റൽ സംപ്രേഷണം നടത്തുന്നതിനായി റിലയൻസും (വയാകോം 18 വൂട്ട് ആപ്) സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇന്നും ലേലം തുടരുമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക