മസ്കത്ത്: ഒമാനില്‍ കാണാതായ പ്രവാസിയെ കണ്ടെത്താനായി പൊതുജനങ്ങളുടെ സഹായം തേടി റോയല്‍ ഒമാന്‍ പൊലീസ്.
ജൂണ്‍ എട്ട് ബുധനാഴ്ച സ്വന്തം താമസ സ്ഥലത്തു നിന്ന് കാണാതായ നാസിര്‍ ഖാന് എന്നയാളെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അഭ്യര്‍ത്ഥന.
മുസന്ദം ഗവര്‍ണറേറ്റിലെ ദിബ്ബ വിലായത്തില്‍ നിന്നാണ് ഇയാളെ കാണാതായത്.
PRAVASI MISSING CASE കഴിഞ്ഞ ദിവസം വരെയും തിരിച്ചെത്തിയിട്ടില്ലെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ 9999 എന്ന നമ്പറിലൂടെ പൊലീസ് ഓപ്പറേഷന്‍സ് സെന്ററിലോ അറിയിക്കണമെന്നാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക