സ്ഥിരമായി വജ്രാസനം ചെയ്യുന്നത് ശാരീരിക സന്തുലനവും ശക്തിയും നല്‍കും. സംസ്കൃതത്തില്‍ “വജ്ര” എന്ന വാക്കിന് “ശക്തിയുള്ളത്” എന്നാണര്‍ത്ഥം. ഈ ആസനത്തില്‍ ഇരിക്കുന്ന ആള്‍ക്ക് വജ്രത്തെപോലെ കടുപ്പമുണ്ടെന്ന് കാണുന്നവര്‍ക്ക് തോന്നാം. അതുകൊണ്ടു തന്നെ ഈ പേര് അന്വര്‍ത്ഥമാണെന്നും കാണാം.
വജ്രാസനം ചെയ്യേണ്ട രീതി ഇങ്ങനെ
കാലുകള്‍ മുന്നോട്ട് നിവര്‍ത്തി ഇരിക്കുക.
ഓരോ കാലുകളായി പൃഷ്ഠത്തിനു താഴേക്ക് മടക്കി ഇരിക്കുക.
വജ്രാസനം ചെയ്യുമ്പോള്‍ ശരീരം ഇളകാതെ നടുവ് നിവര്‍ത്തി വേണം ഇരിക്കാന്‍.
കാല്‍പ്പാദങ്ങള്‍ക്കിടയില്‍ പിന് ഭാഗം വരുന്നതിന് പകരം പിന് ഭാഗത്തിനു കീഴെ കാല്‍പ്പാദം വച്ചും വജ്രാസനം ചെയ്യാം.
ഈ സ്ഥിതിയില്‍ കാല്പ്പാദങ്ങള് പിണഞ്ഞിരിക്കുന്നതിന് മുകളിലായിരിക്കും പിന് ഭാഗം വരുന്നത്.
ഇപ്പോള്‍ പിന്‍ഭാഗം ഉറപ്പിച്ച് ഇരിക്കുന്നത് പാദങ്ങള്ക്കിടയിലായിരിക്കും.
ആദ്യ സ്ഥിതിയില്‍ വിവരിച്ചതുപോലെ ഇവിടെ പിന്‍ഭാഗം ഭൂമിയെ സ്പര്‍ശിക്കില്ല.
ഗുണങ്ങള്‍
തുടയിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നു.നട്ടെല്ലിന് ആവശ്യമായ വ്യായാമം ലഭിക്കുന്നു. അടിവയറിനും ആന്തരാവയവങ്ങള്‍ക്കും ശക്തി ലഭിക്കുന്നു. നട്ടെല്ലിന്റെ കശേരുക്കളെ ശക്തമാക്കുന്നു.
വസ്തിപ്രദേശത്തിന് ശക്തി നല്കുന്നു. അസ്ഥി ബന്ധങ്ങള്‍, കാല്പ്പാദങ്ങള്, കാല്വണ്ണ, കാല്‍മുട്ട്, തുട എന്നിവയ്ക്ക് ശക്തി നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക