നയൻതാര വിവാഹത്തിന് വിളിച്ചില്ലേന്ന ചോദ്യത്തിന് ധ്യാൻ ശ്രീനിവാസൻ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
പ്രകാശന് പറക്കട്ടെ എന്ന ധ്യാനിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
വിളിച്ചു. പക്ഷെ, ഞാന്‍ പോയില്ല, വേണ്ടെന്ന് വെച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്, എന്നാണ് ധ്യാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക