സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന മകന് പിതാവ് വെയിലത്ത് കെട്ടിയിട്ടും ഒടുവില്‍ അത് അവസാനിച്ചത് മകന്റെ മരണത്തില്‍. ഒഡിഷയിലെ ഭുവനേശ്വരിനടുത്താണ് സംഭവം നടന്നത്.
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ മകനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് പൊരിവെയിലത്ത് പിതാവ് കെട്ടിയിട്ടപ്പോഴാണ് സംഭവം നടന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ മകന് നിര്‍ജലീകരണം മൂലം മരിക്കുകയായിരുന്നു.
മകനെ വെയിലത്ത് കെട്ടിയിട്ടതിന് 60 വയസുകാരനായ പിതാവ് പനുവ നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ 40 വയസുകാരനായ മകന് സുമന്തയാണ് മരിച്ചത്. മസിനബില ഗ്രാമപഞ്ചായത്ത് സമിതി അംഗം രഘുനാഥ് മൊഹന്തയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക