മഹാരാഷ്ട്രയിലെ താനെയിൽ പ്രവാചക നിന്ദാ പരാമർശത്തിൽ നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റിട്ട 22 കാരൻ അറസ്റ്റിൽ . മുകേഷ് ചവാനാണ് അറസ്റ്റിലായത്.
നൂപുർ ശർമയെ പിന്തുണച്ചുകൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട ഒരാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിനോട് പോസ്റ്റ് നീക്കം ചെയ്യാൻ പൊലീസ് നിർദേശം നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് ചവാനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 153 പ്രകാരം കേസെടുത്തു. പോസ്റ്റ് സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക