നല്ല ഉറക്കം ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം. നമ്മുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും, ക്ഷീണം ഇല്ലാതാക്കുന്നതിനുമെല്ലാം നല്ല ഉറക്കം സഹായകരമാണ്. ആയുർവേദവിധി പ്രകാരം, നല്ല ഉറക്കം ആരോഗ്യത്തിന്റെ മൂന്ന് സുപ്രധാനഘടകങ്ങളിൽ ഒന്നാണ്. നല്ല ഉറക്കം രക്തസമ്മർദ്ദം കുറക്കുന്നു, പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു കൂടാതെ, കരളിലെ വിഷാംശമെല്ലാം നീക്കി ശരീരത്തിന് നല്ല ഉന്മേഷവും നൽകുന്നു എന്ന് ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്.
ദിവസം നല്ല ഉറക്കം ലഭിച്ച വ്യക്തി വളരെ സന്തോഷവാനായിരിക്കും. ഉറക്കത്തെ ധ്യാനമായി കാണുന്ന സന്യാസിമാരുമുണ്ട്. ഇന്ന് ലോകത്ത് കൊറോണയും ഒമിക്രോണും എല്ലാം അതിവേഗം പടരുന്ന സാഹചര്യത്തിൽ ഉറക്കത്തിന് ഒരു പരിധിവരെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്’ ആയുർവേദ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
ശരിയായ ഉറക്കം ലഭിക്കാത്ത വ്യക്തിക്ക് നല്ല ആരോഗ്യം ഒരിക്കലും ഉണ്ടാവില്ല. ഉറക്കക്കുറവ് ഒരാളുടെ ദഹനപ്രക്രിയയെയും, രോഗപ്രതിരോധശേഷിയെയും എല്ലാം വളരെ അധികം ബാധിക്കുന്നു. മനുഷ്യനുണ്ടാകുന്ന ത്വക്ക് രോഗത്തെയും, ഹോർമോൺ അസന്തുലിതാവസ്ഥയെയും, തൈറോയ്ഡ്, ക്യാൻസർ എന്നീ രോഗങ്ങളെയും ഒരു പരിധി വരെ പ്രതിരോധിക്കാൻ നല്ല ഉറക്കം സഹായിക്കുന്നു. ഗവേഷകരുടെ പഠനമനുസരിച്ച് ഒരു വ്യക്തി കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക