കിഡ്നി രോഗങ്ങളിൽ ഇക്കാലത്തു അഭൂതപൂർവമായ വർധനവുണ്ടായിട്ടുണ്ട് . മാംസഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം മാംസ്യം കൂടുതൽ ഭക്ഷിക്കുന്നതാണോ ഇതിനു കാരണമെന്നു പലരും ചോദിക്കാറുണ്ട്.
അമേരിക്കയിലെ 65 വയസിനു മുകളിലുള്ള ആളുകളിൽ മൂന്നിലൊന്നും വൃക്കരോഗം ബാധിച്ചവരാണ്. സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം ഇത് മാംസാഹാരത്തിന്റെ ഫലമാണെന്ന് ആരോപിക്കുന്നു. തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണിത്.
വൃക്കരോഗങ്ങളുടെ ആരംഭം മെറ്റബോളിക് സിൻഡ്രോം ആയി ബന്ധപ്പെട്ടതാണ്. അതാണെങ്കിൽ അമിതമായ അന്നജങ്ങളുടെ ഉപഭോഗം കാരണം ഇൻസുലിൻ രക്തത്തിൽ കൂടുന്നതും ഇൻസുലിൻ റെസിസ്റ്റൻസും കാരണമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്, അല്ലാതെ മാംസവുമായി യാതൊരു ബന്ധവുമില്ല.
രക്തത്തിലെ അമിതമായ ഗ്ലുകോസും ഇൻസുലിനും ആർട്ടറികൾക്കുള്ളിലെ എൻഡോത്തീലിയം എന്ന പാളിയെ കേടുവരുത്തുകയും രക്ത ഓട്ടത്തിന് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. ഇൻസുലിൻ , ലെപ്റ്റിൻ എന്നീ ഹോർമോണുകളുടെ വർധനവ് സിമ്പതെറ്റിക് നേർവസ് സിസ്റ്റത്തിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുകയും അതുവഴി മഗ്നീഷ്യം രക്തത്തിൽ കുറയുകയും ചെയ്യുന്നു. അതുവഴി രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തസമ്മർദ്ദം വർധിക്കുകയും ചെയ്യുന്നു.
രക്തക്കുഴലുകളുടെ ചുരുങ്ങലും എൻഡോത്തീലിയത്തിലുണ്ടാകുന്ന പ്ലാഖുകളും ചേർന്ന് രക്ത ചംക്രമണത്തെ കാര്യമായി തടസ്സപ്പെടുത്തുന്നു. പ്രത്യേകിച്ച് കണ്ണുകളിലേക്കും വൃക്കകളിലേക്കും പോകുന്ന വണ്ണംകുറഞ്ഞ ആർട്ടറികളിലെ. പ്രമേഹരോഗികളിലാണ് ഇത് കൂടുതൽ കാണപ്പെടുന്നതെങ്കിലും അമിതമായി അന്നജങ്ങൾ കഴിക്കുന്ന ആരിലും ഇത് സംഭവിക്കാവുന്നതാണ്.
വൃക്കരോഗം ഉണ്ടായിക്കഴിഞ്ഞാൽ അവർക്കു മാംസ്യം ഭക്ഷിക്കുന്നത് പ്രശ്നമുണ്ടാക്കും എന്നത് ശരിയാണ്. എന്നാൽ പൂർണാരോഗ്യമുള്ള വൃക്കകൾക്ക് protein ശരിയായി കൈകാര്യം ചെയ്യാൻ കഴിയും. അതായത് അവർക്കു മാംസം, മൽസ്യം, മുട്ട എന്നിവ യാതൊരു പ്രശ്നവുമുണ്ടാക്കില്ല. അവർക്കു മാംസ്യം തീർത്തും സുരക്ഷിതമാണെന്നു തെളിയിക്കപ്പെട്ടതാണ്.
30 വയസ്സിനും 80 വയസ്സിനും ഇടയിലുള്ള ആളുകളിൽ ഒരു പഠനം നടന്നിരുന്നു. അതിൽ ഒരു വിഭാഗത്തിന് മാംസാഹാരത്തിൽ നിന്ന് ലഭ്യമായ 100 ഗ്രാമിന് മുകളിൽ മാംസ്യം കൊടുത്തു. മറ്റേ വിഭാഗത്തിന് സസ്യാതിഷ്ഠിതമായ ഭക്ഷണത്തിലൂടെ 30 ഗ്രാമിൽ കുറഞ്ഞ മാംസ്യം കൊടുത്തു. ദീർഘകാലാടിസ്ഥാനത്തിൽ നടന്ന ഈ പഠനത്തിൽ ഈ രണ്ടു വിഭാഗങ്ങളുടെയും വൃക്കകളുടെ ആരോഗ്യം ഒരുപോലെ തന്നെ നിലനിന്നതായി കണ്ടു.
Nutrition & Metabolism എന്ന മെഡിക്കൽ ജേർണലിൽ 2005 ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്.” കിഡ്നി രോഗം ബാധിച്ചവർക്ക് protein കുറഞ്ഞ ഭക്ഷണരീതി നല്ലതാണെങ്കിലും ആരോഗ്യമുള്ളവർ മാംസ്യം കൂടുതൽ കഴിക്കുന്നത് അവരുടെ വൃക്കകളുടെ പ്രവർത്തനത്തെ ഒരു നിലക്കും ബാധിക്കില്ല.”
പ്രശ്നം മാംസ്യം അല്ല മറിച്ച് , ഗ്ലുക്കോസിനാൽ ആഗിരണം ചെയ്യപ്പെട്ട മാംസ്യം (glycated protein) ആണ്. അതായത് ഗ്ളൂക്കോസ് രക്തത്തിൽ കൂടുന്നതാണ് പ്രശ്നം. ഇങ്ങനെ ആഗിരണം ചെയ്യപ്പെട്ട protein (glycated protein) നെ തിരിച്ചറിയാൻ വൃക്കകളുടെ അരിപ്പകൾക്കു കഴിയാതെ അവയെ മൂത്രത്തിലൂടെ പുറത്തേക്കു വിടുന്നതാണ് proteinurea. അതായത് രക്തത്തിലെ അമിതമായ ഗ്ലുകോസും glycation നുമാണ് പ്രതികൾ.
വൃക്കകളുടെ ആരോഗ്യത്തിനു സസ്യാഹാരമാണ് നല്ലതു എന്നതിന് അടിസ്ഥാനമൊന്നുമില്ല. കാരണം സസ്യഭോജികളുടെ പോഷകങ്ങൾ അവർ നാരുകളെ പുളിപ്പിച്ചു ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മനുഷ്യർക്ക് ദഹനവ്യവസ്ഥയിൽ അങ്ങിനെയൊരു സൗകര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക