രാജ് മെഹ്ത സംവിധാനം ചെയ്ത ജഗ്ജഗ് ജീയോയിലെ (JugJugg Jeeyo) പുതിയ ഗാനം പുറത്തെത്തി. നേനെ താ ഹീരേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഗുലാം മുഹമ്മദ് ഖവര്‍ ആണ്.
സംഗീതം പകര്‍ന്നിരിക്കുന്നത് വിശാല്‍ ഷെല്‍കെ. ഗുരു രണ്‍ധാവയും അസീസ് കൗറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ദുപ്പട്ട എന്ന ഗാനം യുട്യൂബില്‍ തരംഗം തീര്‍ത്തിരുന്നു.
അനില്‍ കപൂര്‍, നീതു കപൂര്‍, മനീഷ് പോള്‍, പ്രജക്ത കോലി, ടിസ്ക ചോപ്ര, വരുണ്‍ സൂദ്, എല്‍നാസ് നുറൂസ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക