നയന്‍താരയുടെയും വിഘ്നേഷിന്റെയും ഫോട്ടോകള്‍ക്ക് താഴെ വന്ന നെഗറ്റീവ് കമന്റിന് ചുട്ടമറുപടിയുമായി ഗായിക ചിന്മയ്. അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഡോക്ടറാണ് നയന്‍താരയുടെ വിവാഹത്തെ കുറിച്ച് മോശം കമന്റിട്ടത്.
ആ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തുകൊണ്ടാണ് ചിന്മയ് മറുപടി നല്‍കിയത്. ഡോക്ടറായ ഒരാൾ തന്നെ സ്ത്രീവിരുദ്ധമായ കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ വേദനയുണ്ടെന്ന് ചിന്മയ് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കുന്നു.
നടിയെന്ന നിലയ്ക്കുള്ള നയന്‍താരയുടെ കഴിവിൽ എനിക്ക് യാതൊരു എതിരഭിപ്രായവുമില്ല, അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ അമ്മൂമ്മയുടെ പ്രായത്തില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം ശരിയല്ല. നാല്പതിനോട് അടുക്കുന്ന നയന്‍താര എങ്ങിനെ കുടുംബ ജീവിതം നയിക്കും.
എങ്ങിനെ കുട്ടികളുണ്ടാവും. ഇതിനായി ഐവിഎഫ് സെന്ററുകള്‍ നയന്‍താരയെ സഹായിക്കേണ്ടി വരും. – ഇതായിരുന്നു നയൻതാരയുടെ ചിത്രത്തിന് താഴെയുള്ള ഡോക്ടര്‍ അറിവന്‍പന്‍ തിരുവല്ലവന്റെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക