ടി-20 പരമ്പരയ്ക്കുള്ള ടീമുകളെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരെയുള്ള അയർലൻഡ് ടീമിനെയും പ്രഖ്യാപിച്ചിരിക്കുകയാണ്. പതിനാല് അംഗങ്ങളാണ് ടീമിൽ ഉള്ളത്. ഇവരിൽ രണ്ട് പേർ പുതുമുഖങ്ങളാണ്. ഈ മാസം തന്നെയാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തുന്നത്.
വീണ്ടും മാത്യു തോമസ്, പ്രകാശൻ പറക്കട്ടെ നാളെ മുതൽ തിയേറ്ററുകളിൽ
ടീമിൽ ആൻഡ്രു ബാൽബേർണിയാണ് ക്യാപ്റ്റനായി എത്തുന്നത്. ഈ മാസം 26 ,28 തീയതികളിലാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നടക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഈ സമയത്ത് തന്നെ നടക്കുന്നുണ്ട്. അതിനാൽ തന്നെ രണ്ടാം നിരയിലെ ടീമാണ് അയർലൻഡിനെ നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക