സ്വപ്നാസുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് സന്ദര്‍ശിച്ചു.
ഫര്സിന് മജീദ്, ആര് കെ നവീന്‍ കുമാര്‍ എന്നിവരെ കെ സുധാകരൻ എംപി തിരുവനന്തപുരം ജില്ലാ ജയിലിലെത്തി കണ്ടു. ഡിസിസി പ്രസിഡൻ്റ് പാലോട് രവിയും കെപിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
അതേസമയം വിമാനത്തില്‍ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. കണ്ണൂർ സ്വദേശി സുജിത് നാരായണൻ ആണ് ഹർജി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക