എല്ലാവര്ക്കും കുട്ടികളുടെ ലഞ്ച് ബോക്സിൽ എന്ത് കൊടുത്തുവിടുമെന്നുള്ളത് ഏറെ ടെൻഷനുള്ള കാര്യമാണ് . ചിലർക്ക് ചില സമയ പരിമിതികൾ മൂലമോ മറ്റോ അക്കാര്യത്തിൽ ശ്രദ്ധകൊടുക്കാൻ കഴിയാറില്ല. എന്നാൽ എല്ലാ കുട്ടികൾക്കും ഇഷ്ടപ്പടുന്ന ഉവായ്ക്ക് കഴിക്കാൻ പറ്റിയ വളരെ സിമ്പിൾ ആയ ഒരു ഡിഷ് ആണ് സ്പ്രിങ് കോൺ റൈസ് എന്നത്. രുചികരമായ ഈ വിഭവം എങ്ങിനെയാണ് തയ്യാറാക്കുന്നതെന്ന് നമുക്ക് നോക്കാം.
ആവശ്യമുള്ളവ
1.ബസ്മതി അരി വേവിച്ചത് – ഒരു കപ്പ്
2.എണ്ണ – പാകത്തിന്
3.സവാള – ഒന്ന്, അരിഞ്ഞത്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
4.ചോളം വേവിച്ചത് – ഒരു കപ്പ്
സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – അരക്കപ്പ്
സൂപ്പ് ക്യൂബ് – രണ്ട്
5.കാരറ്റ് നീളത്തിൽ അരിഞ്ഞു വറുത്തത് – മുക്കാൽ കപ്പ്
6.ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙എണ്ണ ചൂടാക്കി, സവാളയും വെളുത്തുള്ളിയും വഴറ്റുക.
∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തിളക്കുക.
∙ഇതിനുശേഷം ചോറും കാരറ്റ് വറുത്തതിന്റെ പകുതിയും ചേർത്തു മെല്ലേ ഇളക്കുക. ഉപ്പു ചേർത്തു വാങ്ങുക.
∙അൽപം സ്പ്രിങ് അണിയനും ബാക്കിയുള്ള കാരറ്റ് വറുത്തതും കൊണ്ട് അലങ്കരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക