കോഴിക്കോട് : സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന് ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സവാക്ക് ഫെസ്റ്റ് 2022 സംഘടിപ്പിച്ചു.
കോഴിക്കോട് വ്യാപരഭവനില്‍ ഇന്നുച്ചയ്ക്ക് 2 മണിയ്ക്കാണ് പരിപാടി സംഘടിപ്പിച്ചത്. പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സംസ്ഥാനത്തെ വിവിധ സംഘടനകളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്ന സവാക് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ സുബൈര്‍ പിടിയെ ചടങ്ങില്‍ ആദരിച്ചു.
പരിപാടിയോടനുബന്ധിച്ച് സവാക്കിലെ പ്രശസ്ത കാലാകാരന്മാര് കലാ വിരുന്ന് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക