ബിഗ് ബോസ് ഷോയിലെ ‘വാട്ടർ ഫോൾസ് ‘ ടാസ്കിൽ വിജയം കണ്ടെത്തിയ ധന്യക്ക് ആശംസകളുമായി ഭർത്താവ് ജോൺ.
‘ബിഗ് ബോസ് ഹൗസിനുള്ളിലെ ഏഴുപേരെയും പിൻതള്ളി 7.45 മണിക്കൂർ പൊരുതി ഒരു ഫൗളും കാണിക്കാതെ ഫെയർ ഗെയിം കളിച്ച്, അന്തസായി ആദ്യത്തെ വീക്കിലി ടാസ്ക് ജയിച്ചു നിൽക്കുന്ന നിനക്കു ചക്കര ഉമ്മ.. ടാസ്ക് നീ പൊളിച്ചടുക്കി. നീ ശക്തയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.’- എന്നാണ് ജോൺ കുറിച്ചിരിക്കുന്നത്.
നേരത്തെയും ധന്യയെ പ്രശംസിച്ച് ജോൺ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ബിഗ് ബോസ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയുള്ള നേട്ടത്തിന്റെ സന്തോഷത്തിലാണ് ജോൺ.
പ്രതികരിക്കാൻ ഇവിടെ എഴുതുക