മിനിസ്ക്രീനിൽ നിന്ന് കുറച്ചുകാലം മാറിനിന്നെങ്കിലും മലയാളികളുടെ മനസിൽ വലിയ സ്ഥാനമുള്ള താരമാണ് സൂരജ് സൺ.ഇതിനോടകം സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി വലിയ ആരാധകരെയാണ് താരം സ്വന്തമാക്കിയത്.
ഇപ്പോഴിതാ സ്വപ്നം കണ്ടതുപോലെ മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയുമാണ് സൂരജ്. തന്റെ സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് എന്നും ആകാംക്ഷയോടെ സംസാരിച്ചിരുന്ന സൂരജ് ഒടുവിൽ ഒരു സിനിമയിൽ നായക വേഷത്തിൽ എത്തുകയാണെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ‘ആറാട്ടുമുണ്ടൻ’ എന്ന ചിത്രത്തിലാണ് താരത്തിന്റെ അരങ്ങേറ്റം കുറച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
‘പണ്ടൊക്കെ താടി എടുത്ത് മീശ വയ്ക്കുമ്പോഴും മുടി വളർത്തുമ്പോഴും.. ഒരുകാലത്ത് ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി ഇങ്ങനെയൊക്കെ മേയ്ക്കോവർ വേണ്ടിവരുമെന്ന് സ്വപ്നം മാത്രമായിരുന്നു. പക്ഷേ ഇന്ന് യാഥാർത്ഥ്യമായി’- എന്നാണ് താടി സ്വയം ട്രിം ചെയ്ത് കളയുന്ന വീഡിയോ പങ്കുവെച്ച് താരം എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക