ബ്രേക്ക് ഫാസ്റ്റ് എളുപ്പത്തിലാക്കാൻ ഒരു വിഭവം തയാറാക്കിയാലോ? എന്താണെന്നല്ലേ.. അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന ഒറോട്ടി. ഇതെങ്ങനെ തയാറാക്കാമെന്ന് നോക്കാം..
ആവശ്യമായ ചേരുവകൾ
1. അരിപ്പൊടി – രണ്ടു കപ്പ്
തേങ്ങ ചുരണ്ടിയത് – അര ക്കപ്പ്
ജീരകം ചതച്ചത് – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2. വെള്ളം – പാകത്തിന്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കുഴയ്ക്കുക. ഈ മാവ് വലിയ പൂരിയുടെ വലുപ്പത്തിൽ അൽപം കട്ടിയിൽ കൈ വെള്ളയിൽ വച്ചു പരത്തി മയം പുരട്ടിയ ദോശക്കല്ലിൽ ചുട്ടെടുത്തു ചൂടോടെ ഉപയോഗിക്കാം.കഴിച്ചു നോക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക