യുദ്ധവും, ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങളും മൂലം ഉയർന്ന പാചക എണ്ണ വില അടുത്ത ആഴ്ചയോടെ കുറയും. രാജ്യാന്തര വിപണിയിൽ വിലകൾ കുറഞ്ഞതും ആഭ്യന്തര വില കുറയ്ക്കാനുള്ള സർക്കാർ ഇടപെടലുകൾ ഫലവത്തായതുമാണ് പാചക എണ്ണ വില കുറയാൻ കാരണം.
സൂര്യകാന്തി, സോയാബീൻ, കടുക്, പാമോയിൽ എന്നിവയുടെ പരമാവധി ചില്ലറ വില (എംആർപി) 15 മുതൽ 20 രൂപ വരെ കുറയുമെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഫോർച്യൂൺ, അദാനി വിൽമെർ, ധാര, മദർ ഡയറി, ഫ്രീഡം, ജെമിനി തുടങ്ങിയ ബ്രാൻഡുകളും എണ്ണ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക