മോഡലും നടിയുമായ ശോഭിത ധൂലിപാലയുമായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി നാഗ ചൈതന്യ ഡേറ്റിംഗിലാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വന്‍ വിജയമായ മേജർ ചിത്രത്തിലെ നടിയായ ശോഭിത ധൂലിപാലയുമായി അടുത്തിടെയാണ് നാഗ ചൈതന്യ പരിചയപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ നടി സാമന്ത റൂത്ത് പ്രഭുവിനെ നാഗ ചൈതന്യ നേരത്തെ വിവാഹം കഴിച്ചിരുന്നു. 2017ൽ ഇരുവരും വിവാഹിതരായെങ്കിലും 2021ൽ വിവാഹമോചനം നേടി.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ നാഗ ചൈതന്യയുടെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീട്ടിൽ നാഗ ചൈതന്യയും ശോഭിതയും അടുത്തിടെ കണ്ടുമുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ കുറച്ചുനേരം ചെലവഴിച്ച ശേഷം ഇരുവരും ഒരേ കാറിൽ തിരിച്ചുപോയെന്നാണ് റിപ്പോര്‍ട്ട്.
‘മേജർ’ ന്റെ പ്രൊമോഷനുകൾക്കിടയിൽ ഇരുവരും ഒരു ഹോട്ടലിൽ വച്ച് ഒന്നിലധികം തവണ കണ്ടുമുട്ടിയതായും റിപ്പോർട്ടുകള്‍ പറയുന്നു. ഇവർ തമ്മിൽ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും പുറത്തുവന്നില്ലെങ്കിലും ഗോസിപ്പ് വാര്‍ത്തകളെ ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ ഇതുവരെ നിഷേധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക