പാലക്കാട്: പാലക്കാട് മര്‍ദ്ദനമേറ്റ് മരിച്ച അനസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. തലയിൽ നിന്ന് രക്തസ്രാവമുണ്ടായി. മര്‍ദ്ദനത്തില്‍ കാലിനും പരുക്കുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
പാലക്കാട് നഗരത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പൊലീസ് ഉദ്യോഗസ്ഥനും സഹോദരനും ചേർന്നാണ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നത്.
പൊലീസ് ഉദ്യോഗസ്ഥനായ റഫീക്കിനൊപ്പം എത്തിയ നരികുത്തി സ്വദേശി ഫിറോസ് അനസിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റഫീക്കിനെ കൂടി കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക