എന്ത് ചെയ്തിട്ടും നിങ്ങളെ അലട്ടുന്ന മുഖക്കരു മാറുന്നില്ലേഎങ്കില് ഇനി ഒട്ടും താമസിക്കേണ്ട രണ്ട് ഫേസ്പായ്ക്കുകള് പരീക്ഷിക്കാം.
തേൻ 1 ടീസ്പൂൺ
നാരങ്ങ നീര് 1/2 നാരങ്ങ നീര്
ഇവ രണ്ടും മുകളിൽ പറഞ്ഞ അളവിൽ ഒരു പാത്രത്തിൽ എടുത്ത് നന്നായി മിക്സ് ചെയ്യുക. 15 മിനിട്ടിനു ശേഷം മുഖത്ത് പുരട്ടുക. 15 മിനിട്ട് ശേഷം ഈ മിശ്രിതം മുഖത്ത് ഉണങ്ങാൻ അനുവദിക്കുക. ശേഷം ചെറു ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകുക.
മറ്റൊന്ന്
കറ്റാർവാഴ ജെൽ 1 സ്പൂൺ
മഞ്ഞൾ അര സ്പൂൺ
കറ്റാർവാഴ ജെല്ലും മഞ്ഞളും നന്നായി ചേർത്തിളക്കുക. ഇത് മുഖത്ത് തേച്ച് 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. കറ്റാർവാഴ ജെൽ മാത്രമായി മുഖക്കുരു ഉള്ള ഭാഗത്ത് തേച്ച് രാത്രി ഉറങ്ങാൻ പോകാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക