പാലക്കാട്: പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട ആദിവാസി യുവതി വഴിമധ്യേ ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. അട്ടപ്പാടിയിലാണ് സംഭവം.
അടിയേക്കണ്ടിയൂർ ഊരിലെ കൃഷ്ണന്റെ ഭാര്യ ദീപയാണ് ഇന്നലെ രാത്രിയിൽ ഓട്ടോറിക്ഷയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത് .ഈ മാസം 27 നാണ് ദീപയ്ക്ക് പ്രസവത്തിനു തീയതി പറഞ്ഞിരുന്നത്.
എന്നാൽ ഇന്നലെ രാത്രി വേദന ആരംഭിച്ചതോടെ ഭർത്താവ് കൃഷ്ണൻ ദീപയുമായി ഓട്ടോറിക്ഷയിൽ അഗളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
എന്നാൽ യാത്രാമധ്യേ ഗൂളിക്കടവിൽ വച്ച് ദീപ പെൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും പിന്നീട് ആശുപത്രിയിലേക്ക് എത്തിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക