കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതന്‍ 78കാരിയെ തലക്കടിച്ചു വീഴ്ത്തി മൂന്നരപ്പവന്റെ മാല കവര്‍ന്ന് രക്ഷപ്പെട്ടു. വീട്ടിൽ തനിച്ചായിരുന്ന 78 കാരിയായ കാർത്യായനിക്കാണ് ആക്രമണത്തില്‍ സാരമായ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാർത്യായനി വെള്ളം എടുക്കാൻ പോകവെ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.
പിന്നീട് ഇയാള്‍ വയോധികയുടെ മൂന്നര പവന്റെ മാലയുമായി രക്ഷപ്പെടുകയായിരുന്നു. അധ്യാപികയുടെ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട സൈനികനെ പൊലീസ് പിടികൂടി
പ്രതികരിക്കാൻ ഇവിടെ എഴുതുക