നോയ്സ് ഐ1 സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യയിലവതരിപ്പിച്ചു. സ്മാർട്ട് ഗ്ലാസുകൾ ടച്ച് സംവിധാനങ്ങളോടെയാണ് വിപണിയിലെത്തുന്നത്. സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയുടെ പിന്തുണയോടെയാണ് ഗ്ലാസുകൾ വിപണിയിലെത്തുന്നത്
അൾട്രാവയലറ്റ് എ , അൾട്രാവയലറ്റ് ബി സംരക്ഷണം ഉള്ളവയാണ് ഈ ഗ്ലാസുകൾ. ബ്ലൂടൂത്ത് വി5.1 കണക്റ്റിവിറ്റി വഴി ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളുമായി ഈ സ്മാർട്ട് ഗ്ലാസുകൾ ബന്ധിപ്പിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
5,999 രൂപയാണ് പുതിയതായി വിപണിയിൽ ഇറക്കുന്ന നോയിസ് ഐ1 സ്മാർട് ഗ്ലാസുകളുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക