സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ഡ്രൈ ഡേ ആയി ആചരിക്കും. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് ഡ്രൈ ഡേ ആചരിക്കുന്നത്. ലോകത്താകെ ഇന്ന് വിവിധ തരത്തിലുള്ള ബോധവത്കരണം നടക്കും.
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇത് കുടിച്ചാൽ മതി
ഡ്രൈ ഡേ ആയതിനാൽ തന്നെ സംസ്ഥാനത്ത് ഇന്ന് ബിവറേജസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ ഫെഡിന്റെയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും തുറന്നു പ്രവർത്തിക്കില്ല. മാത്രമല്ല, സ്വകാര്യ ബാറുകളും ഇന്ന് അടച്ചിടും.
ഇയര്‍ ഫോണുകളുടെ അമിത ഉപയോഗം ചെവികളെ ദോഷമായി ബാധിക്കുന്നത് എങ്ങനെ; ഇക്കാര്യങ്ങൾ അറിയുക
1987 മുതൽ ജൂൺ 26 നാണ് ഐക്യരാഷ്ട്ര സംഘടന ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മയക്കു മരുന്നുകളെ സംബന്ധിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിന സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക