കൊച്ചി : എറണാകുളം ജില്ലയിൽ ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ വരെ 1036 പേർക്കാണു ഡെങ്കിപ്പനി ബാധിച്ചത്. ഇവരിൽ 175 പേർ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരും മറ്റുള്ളവർ ഡെങ്കിപ്പനി സംശയിക്കുന്നവരുമാണ്.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഈ മാസം കഴിഞ്ഞ മാസത്തേതിന്റെ ഇരട്ടിയോളമായി. കൊച്ചി കോർപറേഷൻ മേഖലയിലുൾപ്പെടെ തീവ്രമായ ഡെങ്കി വ്യാപനമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇന്നലെ മാത്രം കൊച്ചി കോർപറേഷനിൽ 15 പേർക്കു ഡെങ്കിപ്പനി ബാധിച്ചു. പൊന്നുരുന്നി, ചമ്പക്കര, തമ്മനം, കലൂർ, ഇടക്കൊച്ചി, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്നലെ ഡെങ്കിപ്പനി ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക