ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള തയാറെടുപ്പുകൾക്കിടെയാണ് കോവിഡ് പോസിറ്റീവാകുന്നത്. ശനിയാഴ്ചയാണ് ആന്റിജൻ പരിശോധന നടത്തിയത്. രോഹിത് അഞ്ചാം ടെസ്റ്റ് കളിച്ചേക്കില്ല.
ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ ഹോട്ടലിൽ ക്വാറന്റീനിലാണ് അദ്ദേഹം. നേരത്തേ ടെസ്റ്റ് ടീമിലുള്ള സ്പിന്നര്‍ രവിചന്ദ്രൻ അശ്വിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് നെഗറ്റീവായ ശേഷം അശ്വിൻ ടീമിനൊപ്പം ചേർന്നു. ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിനിടെ രോഹിതിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക