വർക്കല: കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ തനിച്ചെത്തിയ ബാലികയെ ഐസ്ക്രീം നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു കടയ്ക്കുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച 60കാരന് പിടിയില്‍.
കോട്ടുമൂല വയലിൽ വീട്ടിൽ ഷുക്കൂറിനെ(60) യാണ് അറസ്റ്റ് ചെയ്തത്. ബാലിക അമ്മയോടൊപ്പം പ്രതിയുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വരാറുണ്ടായിരുന്നു.
ഏതാനും ദിവസം മുൻപാണ് തനിച്ചായി വന്ന കുട്ടിയെ കടയ്ക്കുള്ളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയെ തിരക്കി വന്ന അമ്മ പീഡനശ്രമം നേരിൽ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക