കൊച്ചി: സിഗ്നൽ തെറ്റിച്ച് പാഞ്ഞ കാറിടിച്ചു സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനും പരുക്ക്.
കളമശേരി രാജഗിരി കോളജിലെ ജീവനക്കാരി കുറ്റിക്കാട്ടുകര ചക്കാ മടത്തിൽ സബിത (42), മകൻ രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി കണ്ണനുണ്ണി എന്നിവർക്കാണ് പരുക്കേറ്റത്.
കണ്ടെയ്നർ റോഡിൽ പുതിയറോഡ് ജംക്ഷനിൽ രാവിലെ 8.15നാണ് അപകടമുണ്ടായത്. അപകടത്തിൽ സ്കൂട്ടർ പൂർണമായും നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക