ദുബൈ: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടൻ അബു സലിം. നടൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.
മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പർവ്വമാണ് അബു സലിമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ശിവൻകുട്ടി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
തബു, ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക