തിരുവനന്തപുരം: എകെജി സെന്ററിനെതിരെ ആക്രമണം നടത്തിയവർ തന്നെയാണ് കള്ളക്കഥകളും പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി എം.വി.ഗോവിന്ദൻ.
സുധാകരനും അനുചരന്മാരും ഗുണ്ടാ സംഘങ്ങൾക്ക് പരിപൂർണ പിന്തുണ നൽകുന്നു. സംഭവം ഇ.പി.ജയരാജൻ ആസൂത്രണം ചെയ്തത് എന്ന കെ.സുധാകരന്റെ ആരോപണം മറുപടി അർഹിക്കുന്നില്ല.
അപാരമായ തൊലിക്കട്ടിയുള്ളയാളാണ് സുധാകരൻ എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പഴയ കണ്ണൂർ രാഷ്ട്രീയത്തിലെ സുധാകരന്റെ നിലപാട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക