വന്‍കുടലിനോട് ബന്ധിപ്പിച്ചിരിക്കുന്ന ചെറിയ അവയവമായ അപ്പെന്‍ഡിക്സിന് വരുന്ന വീക്കമാണ് അപ്പെന്‍ഡിസൈറ്റിസ്.
അപ്പെന്‍ഡിക്സിന് വരുന്ന ബാക്ടീരിയല്‍ അണുബാധ മൂലമുണ്ടാകുന്ന ഈ രോഗം സമയത്തിന് ചികിത്സിക്കാതിരുന്നാല്‍ അപ്പെന്‍ഡിക്സ് മുഴ പോലെ വീര്‍ത്ത് പൊട്ടാനും പഴുപ്പ് വയറും കുടലുമെല്ലാം അടങ്ങിയ പെരിറ്റോണിയല്‍ കാവിറ്റിയിലേക്ക് പടരാനും സാധ്യതയുണ്ട്.
രോഗിയുടെ ജീവന് തന്നെ അപകടത്തിലാക്കുന്ന ഗുരുതര സ്ഥിതിവിശേഷമാണ് ഇത്.
അപ്പെന്‍ഡിസൈറ്റിസ് രണ്ട് തരം
അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ്, ക്രോണിക് അപ്പെന്‍ഡിസൈറ്റിസ് എന്നിങ്ങനെ രണ്ട് വിധത്തില്‍ അപ്പെന്‍ഡിസൈറ്റിസ് ഉണ്ടെന്ന് ഗാസിയാബാദ് മണിപ്പാല്‍ ആശുപത്രയിലെ ഗ്യാസ്ട്രോഎന് റോളജി കണ്‍സല്‍റ്റന്റ് ഡോ. മനീഷ് കാക് ദഹെല്‍ത്ത്സൈറ്റ്.കോമിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അതിഗുരുതരമായ അപ്പെന്ഡിസൈറ്റിസിനെയാണ് അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ് എന്ന് വിളിക്കുന്നത്. ചികിത്സിക്കാതിരുന്നാല്‍ അപ്പെന്‍ഡിക്സ് പൊട്ടുന്ന അവസ്ഥയിലേക്ക് രോഗി ഈ ഘട്ടത്തില്‍ എത്തിയിട്ടുണ്ടാകും.
ക്രോണിക് അപ്പെന്‍ഡിസൈറ്റിസില്‍ ലക്ഷണങ്ങള്‍ ലഘുവായതും പുരോഗമിക്കുന്ന അവസ്ഥയിലുമായിരിക്കും. ലക്ഷണങ്ങള്‍ ഇടയ്ക്കിടെ വന്ന് പോകുന്നതിനാല്‍ ഈ ഘട്ടത്തില്‍ രോഗനിര്‍ണയം ബുദ്ധിമുട്ടേറിയതായിരിക്കും.
എല്ലാ വയറുവേദനയും അപ്പെന്‍ഡിസൈറ്റിസ് ആകണമെന്നില്ല. എന്നാല്‍ അപ്പെന്‍ഡിസൈറ്റിസിന്റെ ലക്ഷണമായതിനാല്‍ വയറുവേദന നിസ്സാരമാക്കി എടുക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക