രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാല് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ദഹനസംബന്ധമായ അസുഖങ്ങളും എന്നിവ അകറ്റാൻ മഞ്ഞൾ പാൽ സഹായകമാണ്.
ഡിഎൻഎയെ തകർക്കുന്നതിൽ നിന്ന് ഇത് അർബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാർശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.
ഒന്ന്…ദിവസവും മഞ്ഞൾപ്പാൽ കുടിക്കുന്നത് തടിയും വയറും കുറയ്ക്കുന്നു. കൊഴുപ്പ് നീക്കിയ പാലിൽ മഞ്ഞൾ ചേർത്ത് ദിവസവും രാത്രി ഉറങ്ങും മുമ്പ് കുടിക്കുക.
രണ്ട്…ത്വക്ക്, ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടൽ എന്നിവയിലുണ്ടാകുന്ന അർബുദത്തിന്റെ വളർച്ചയെ പ്രതിരോധിക്കാൻ മഞ്ഞൾ ചേർത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇൻഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്.
മൂന്ന്…നല്ല ഉറക്കം ലഭിക്കാൻ മഞ്ഞൾപാൽ സഹായകമാണ്. ഉറങ്ങാൻ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്റ്റോഫൻ എന്നിവയെ ശരീരത്തിൽ ഉത്പാദിപ്പിക്കാൻ മഞ്ഞൾ ചേർത്ത പാലിന് ശേഷിയുണ്ട്.
ചുമയും ജലദോഷവും മഞ്ഞൾ ചേർത്ത പാലിലുള്ള ആന്റിവൈറൽ, ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ ജലദോഷം, ചുമ പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നതാണ്.
നാല്…പ്രമേഹം തടയുന്നതിൽ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇൻസുലിന്റെ അളവ് കൃത്യമായി നിലനിർത്താൻ മഞ്ഞൾ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക