കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ കേരളത്തിലെത്തി. കരിപ്പൂരില്‍ രാവിലെ വിമാനമിറങ്ങിയ കേന്ദ്രമന്ത്രിക്ക് ബിജെപി നേതാക്കള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്.
അനുരാഗ് ഠാക്കൂര്‍ ജന്മഭൂമിയുടെ കോഴിക്കോട് എഡിഷന് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്രമന്ത്രി കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉടമകളുമായും എഡിറ്റര്‍മാരുമായും ഉടന്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടിയിലും ഉച്ചയ്ക്ക് കേന്ദ്രമന്ത്രി പങ്കെടുക്കും.
തുടര്‍ന്ന് വൈകിട്ടോടെ കോഴിക്കോട്ടെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലന കേന്ദം ശ്രീ അനുരാഗ് ഠാക്കൂര്‍ സന്ദര്‍ശിക്കുകയും അവിടത്തെ ഉദ്യോഗസ്ഥരുമായും കായിക താരങ്ങളുമായും സംവദിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക