വലിയൊരു ചതുപ്പിന് നടുക്കായി കുടുങ്ങിയ പ്രായമായ ഒരാളെ കയറിന്റെ മാത്രം പിന്തുണയോടെ ഏറെ പ്രയാസപ്പെട്ട് രക്ഷപ്പെടുത്തുന്ന പൊലീസുകാരനാണ് വീഡിയോയില്‍
ആഗ്രയിലാണ് സംഭവം അപകടവിവരം അറിഞ്ഞയുടന്‍ തന്നെ തങ്ങള്‍ സംഭവസ്ഥലത്ത് എത്തുകയായിരുന്നുവെന്നും തന്റെ തന്റെ തീരുമാനപ്രകാരം ഒട്ടും ആലോചിച്ചുനില്‍ക്കാതെ കോണ്‍സ്റ്റബിള്‍ സന്ദേശ് കുമാര്‍ ചതുപ്പിലേക്ക് കയര്‍ കെട്ടി ഇറങ്ങുകയായിരുന്നുവെന്നും ആഗ്ര പൊലീസ് പറയുന്നു.
ഇതിന്റെ രക്ഷാപ്രവര്‍ത്തന വീഡിയോ ഇവര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കയറിന്റെ മാത്രം പിന്തുണയോടെ ഏറെ പ്രയാസപ്പെട്ട് ചതുപ്പിലൂടെ നീങ്ങുന്ന പൊലീസുകാരനെ വീഡിയോയില്‍ കാണാം. ശേഷം അപകടത്തില്‍ പെട്ടയാളെയും കൊണ്ട് തിരിച്ച് കരയ്ക്ക്. മറ്റ് പൊലീസുകാര്‍ കൂടി കൈ പിടിച്ചാണ് ഇരുവരെയും കരയ്ക്ക് കയറ്റിയത്. അത്രയും ബുദ്ധിമുട്ടാണ് ആ ചതുപ്പിലൂടെ നീങ്ങാനെന്ന് ഇതോടെ തന്നെ നമുക്ക് വ്യക്തമാകും.
ആഗ്ര സ്വദേശി തന്നെയാണ് അപകടത്തില്‍ പെട്ട അമ്പത്തിനാലുകാരൻ. ഇദ്ദേഹത്തിന് അല്പം മാനസികാസ്വാസ്ഥ്യം ഉള്ളതായും സൂചനയുണ്ട്. എന്തായാലും അപകടകരമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇവര്‍ അറിയിക്കുന്നത്.
ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടുതീര്‍ത്തത്. സാധാരണക്കാരായ പൊലീസുകാരുടെ നിസ്വാര്‍ത്ഥമായ സേവനമാണ് ഈ വീഡിയോയില്‍ കാണാനാകുന്നതെന്ന് മിക്കവരും കമന്റുകളിലൂടെ രേഖപ്പെടുത്തി. നിരവധി പേര് ഇപ്പോഴും ഈ വീഡിയോ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്.
വൈറലായ വീഡിയോ കാണാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക