ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് ‘മലയൻകുഞ്ഞ്’. നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയമുണ്ട്. ‘മലയൻകുഞ്ഞ്’ എന്ന ഫഹദ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത (Malayankunju).
മലയൻകുഞ്ഞ് ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് പ്രമുഖ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഓണത്തിനാകും മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ റിലീസെന്നും ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. എ ആര് റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
#FahadFaasil’s next #Malayankunju will have a straight #OTT premier on @PrimeVideoIN, for #Onam2022.
The “survival thriller based on a land slip in Idukki”, written & camera by #MaheshNarayanan , directed by #Sajimon, music @arrahman is produced by fafa’s father #Fazil. pic.twitter.com/YcNzBE0swc
— Sreedhar Pillai (@sri50) July 4, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക