ആന്ധ്രയിലെ ചന്ദനക്കടത്തുകാരൻ പുഷ്പരാജിന്റെ കഥയുമായെത്തി കോടികൾ വാരി മടങ്ങിയ അല്ലു അർജുൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അടിമുടി മാറ്റം.
ഫഹദിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി കൂടി പുഷ്പ-2 ലേക്ക് എത്തുമെന്നാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ട വാർത്ത. ഹിന്ദിയിലുൾപ്പടെ തകർപ്പൻ വിജയമാണ് പുഷ്പ നേടിയത്.
‘പുഷ്പ 2: ദ് റൂൾ’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. അല്ലു അർജുൻ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം വൻ ബജറ്റിലാണ് ഒരുക്കുന്നതും. റോക്കിഭായിയുടെ വിജയക്കുതിപ്പിനെ തുടർന്ന് തിരക്കഥ കുറച്ച് കൂടി മെച്ചപ്പെടുത്താൻ പുഷ്പയുടെ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
ഇതേത്തുടർന്നാണ് പുഷ്പയിൽ ആദ്യം സമീപിച്ച വിജയ് സേതുപതിയെ വീണ്ടും സമീപിച്ചത്. ആദ്യ ഭാഗത്തിൽ വിജയ് സേതുപതിക്ക് വച്ചിരുന്ന കഥാപാത്രം ഫഹദിൽ എത്തുകയായിരുന്നു. രണ്ടാം ഭാഗത്തിൽ മക്കൾ സെൽവൻ എങ്ങനെയെത്തുമെന്നത് സസ്പെൻസാണ്. എന്നാൽ ഫഹദിനൊപ്പം പുഷ്പയെ പൂട്ടാനാകും താരം എത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക