ശരീരത്തിനാവശ്യമായ ഘടകങ്ങളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇത്ഗണത്തിൽ വരുന്നവയാണ്. ഇവ ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിലും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
കൊവിഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് പ്രധാന കാര്യമായി മാറിയിരിക്കുകയാണ്. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായകമാണ്. പല രോഗങ്ങളെയും അകറ്റാനും ശരീരത്തിന് ശക്തി നൽകാനും ഇത് സഹായിക്കുന്നു.
പ്രധാനമായും മൂന്ന് ഫാറ്റി ആസിഡുകളുണ്ട്. ALA (ആൽഫ-ലിനോലെനിക് ആസിഡ്), DHA (ഡോകോസഹെക്സെനോയിക് ആസിഡ്), ഇപിഎ (ഐക്കോസപെന്റെനോയിക് ആസിഡ്). സാൽമൺ, അയല, ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആഴ്ചയിൽ ഒരിക്കൽ കഴിക്കല്ലെങ്കിലും ഈ മത്സ്യങ്ങൾ കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക