തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ രാജ്ഭവൻ ഇടപെടുന്നു. ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ മന്ത്രി നടത്തിയ പരാമർശം ഗൗരവത്തോടെ കാണുന്നുവെന്ന് രാജ്ഭവൻ അറിയിച്ചു.
മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഗവർണർ ഇന്നുതന്നെ പ്രതികരിക്കുമെന്നും രാജ്ഭവൻ അറിയിച്ചു.
അതിനിടെ മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്ക് പരാതി. സജി ചെറിയാന്റെ രാജി ഗവർണർ ആവശ്യപ്പെടണമെന്നാണ് പൊതുപ്രവർത്തകൻ പായിച്ചിറ നവാസിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക