പാചക വാതക വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 1060 രൂപയായി.
ഇത് മൂന്നാം തവണയാണ് രണ്ട് മാസത്തിനിടെ പാചക വാതക വില കൂട്ടുന്നത്. അറുപത് ദിവസത്തിനിടെ സിലിണ്ടറിന് 103 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.
അതേസമയം, വാണിജ്യ സിലിണ്ടറിന്റെ വില അല്പം കുറച്ചിട്ടുണ്ട്. എട്ട് രൂപ അന്‍പത് പൈസയാണ് കുറിച്ചിരിക്കുന്നത് ഇതോടെ 2027 രൂപയാണ് പുതിയ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക