ബ്രോങ്കിയക്ടാസിസ് എന്നത് ശ്വാസനാളത്തെ ബാധിക്കുന്ന ഒരു രോഗമാണ്. ഇന്ന് നമ്മുടെ സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്ന ഒരു രോഗമാണിത്.
ജന്മനാല് ഉണ്ടാകുന്നതും പിന്നീട് വരുന്നതും എന്നിങ്ങനെ രണ്ട് രീതിയിൽ ഇതിനെ തരംതിരിക്കാം. ഇതില്‍ ജന്മനാ ഉള്ളതില്‍ Immotile Cilia Syndrome, Alpha-1 antitrypsin അപര്യാപ്തത തുടങ്ങിയ കാരണങ്ങള്‍ ഉള്‍പ്പെടുന്നു.
ഇത് ചെറുപ്രായത്തില്‍ തന്നെ കണ്ടുതുടങ്ങും. എന്നാല്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നത് മുതിർന്നവരിലാണ്. ഇതില്‍ വില്ലന്‍ചുമ, ചിക്കന്‍പോക്സ്, മീസില്‍സ്, ടിബി, ന്യൂമോണിയ, അനിയന്ത്രിതമായ ആസ്തമ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
വിട്ടുമാറാത്ത കഫത്തോടുകൂടിയുള്ള ചുമ, ചുമയ്ക്കുമ്പോള്‍ കഫത്തില്‍ രക്തത്തിന്റെ അംശം കാണുക, കഫത്തിനും ശ്വാസത്തിനും നാറ്റം ഉണ്ടാവുക, ശ്വാസംമുട്ട് തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ.
ബ്രോങ്കിയക്ടാസിസ് രോഗിക്ക് കഫത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് ഇതുമൂലം വിട്ടുമാറാത്ത പനിയും ചുമയും കഫക്കെട്ടും ഉണ്ടാകാം.
രോഗനിര്‍ണയത്തിനായി നെഞ്ചിന്റെ എക്സ്റേ ഉപകാരപ്പെടുമെങ്കിലും High resolution CT സ്കാന്‍ ആണ് പ്രധാനപ്പെട്ട പരിശോധനാ രീതി.
ഇതോടൊപ്പം പള്‍മനറി ഫംഗ്ഷന് ടെസ്റ്റ് ചെയ്ത് ശ്വാസതടസം ഉണ്ടോ എന്നും നോക്കാവുന്നതാണ്. കഫ പരിശോധന നടത്തി അണുബാധ, ക്ഷയരോഗത്തിന്റെ സാദ്ധ്യത എന്നിവ പരിശോധിക്കേണ്ടതാണ്.
ഇതിന്റെ ചികിത്സയില്‍ പ്രധാനം അണുബാധ നിയന്ത്രിക്കുക എന്നതാണ്. ഇതിനായി കഫം തട്ടി കളയുന്ന Postural drianage ചെയ്യേണ്ടതാണ്. ഇതോടൊപ്പം ശ്വാസംമുട്ട് ഉണ്ടെങ്കില്‍ ഇന്‍ഹെയ്ലര്‍ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്.
രോഗം കടുക്കുന്ന അവസരങ്ങളില്‍ ഓക്സിജന്‍ തെറാപ്പി, ആന്റിബയോട്ടിക് തുടങ്ങിയവ വേണ്ടിവരും. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയാണ് ശസ്ത്രക്രിയ ചെയ്ത് കേടായ ഭാഗം എടുത്തു മാറ്റുക എന്നത്. എന്നാല്‍ ഇത് എളുപ്പം ചെയ്യാവുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക