തൃശൂര്‍: നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ നടന് ശ്രീജിത്ത് രവി അറസ്റ്റിലാകുന്നത് ഇത് രണ്ടാം തവണ. ആദ്യം സമാനമായ കേസില്‍ ശ്രീജിത്ത് അറസ്റ്റിലാകുന്നത് പാലക്കാട്ട് നിന്നായിരുന്നു. ഇത്തവണ തൃശൂര്‍ പൊലീസാണ് നടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തൃശൂർ വെസ്റ്റ് പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ശ്രീജിത്ത് രവിയെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കും. രണ്ടു ദിവസം മുൻപ് തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക