തൃശൂര്‍: തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതു കൊണ്ടുണ്ടായ പ്രശ്നമാണെന്നും ശ്രീജിത്ത് രവി പൊലീസിനോട് . കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനവും അവരെ കൂടെ കിട്ടുന്ന വിധത്തില്‍ സെല്‍ഫി എടുക്കുന്നതും ശ്രീജിത്ത് രവിയുടെ ഹോബിയാണെന്നാണ് സൂചന.
നേരത്തേയും സമാന കേസില്‍ ശ്രീജിത്ത് രവി അകത്തായിരുന്നു. എന്നാല്‍ രാഷ്ട്രീയ ബന്ധങ്ങളും മറ്റും തുണയാക്കി ശ്രീജിത്ത് കേസൊഴിവാക്കി.
സിനിമാ സംഘടനകളും ശ്രീജിത് രവിയെ കണ്ടില്ലെന്ന് നടിച്ചു. ഇതോടെ വീണ്ടും സിനിമകളുമായി ശ്രീജിത് രവി കറങ്ങി നടന്നു. ഇപ്പോള്‍ വീണ്ടും കുടുങ്ങുന്നു.
വിഗ് വച്ച് ആളെ തിരിച്ചറിയാതെയുള്ള കുതന്ത്രങ്ങളും ശ്രീജിത്ത് രവി പുറത്തെടുക്കാറുണ്ട്.
2016ലും ശ്രീജിത് രവിക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസ് എടുത്തിരുന്നതെങ്കിലും പോക്സോ നിലനില്‍ക്കുന്നതല്ല എന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇത്തവണ ശ്രീജിത് രവിക്ക് ജയിലില്‍ പോകേണ്ടി വന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക