പലരുടെയും പ്രിയപ്പെട്ട പാനീയമാണ് കോഫി . എന്നാൽ കുടിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കോഫി മികച്ചതാണെന്ന കാര്യം പലർക്കും അറിയില്ല. ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് കോഫി.
ഒന്ന്…കാപ്പിയിലെ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെയും നീക്കം ചെയ്യുകയും മിനുസമാർന്നതും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂൺ കാപിപ്പൊടി, ഒന്നര ടീസ്പൂൺ തിളപ്പിക്കാത്ത പാൽ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
രണ്ട്…ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ തൈര് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖകാന്തി വർധിപ്പിക്കാൻ ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക